ശ്വാസകോശത്തിൽ നിന്നും കല്ലുകൾ നീക്കം ചെയ്തു
- Admin
- 15 September 2023
- Testimonials
ബേബി മെമോറിയൽ ആശുപത്രിയിൽ നുമോണിയ ബാധിച്ചു ഗുരുതര നിലയിൽ പ്രവേശിപ്പിച്ച യുവതിയുടെ ശ്വാസകോശത്തിൽ നിന്നും കല്ലുകൾ നീക്കം ചെയ്തു.
രണ്ടര മണക്കൂറോളം നീണ്ടു നിന്ന അതിസങ്കീർണമായ ബ്രോങ്കോ സ്കോപി യിലൂടെയാണ് ഒന്നര സെൻ്റിമീറ്റർ വീതം വലിപ്പമുള്ള കല്ലുകൾ പുറത്തെടുത്തത്.
കല്ലുകൾ മൂലം ഇരു ശ്വാസനാളങ്ങളും അടഞ്ഞു കടുത്ത ന്യുമോണിയ ബാധിച്ചതിനാൽ യുവതി വെൻ്റിലേറ്റർ സഹായത്തിലയിരുന്നു.
യുവതിക്ക് കല്ലുകൾ വായിലിടുന്ന സ്വഭാവം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.
കല്ലുകൾ നീക്കം ചെയ്തതോടെ ആരോഗ്യനില മെച്ചപ്പെട്ട രോഗിയെ വെൻ്റിലേറ്റർ സഹായത്തിൽ നിന്നും മാറ്റി.
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റ് പൾമണോളജിസ്റ്റ് ഡോ. വി. നന്ദിനി ചികിത്സ്യ്ക്കു നേതൃത്വം നൽകി. Dr. പ്രവീൺകുമാർ, dr. അജിത്, dr രാംദാസ്, dr. മുരളീധരൻ, dr രവീന്ദ്രൻ എന്നിവരും വിദഗ്ധ ചികിത്സാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
Share Us: