Our Blog

ആഘോഷങ്ങളുടെ പുതുവത്സരരാവ്, ആളുകൾ ഒത്തുകൂടുമ്പോൾ അത്യാഹിതങ്ങൾക്ക് വഴിമാറാറുണ്ട്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ലോകമെമ്പാടുമുള്ള ആളുകൾക്ക് പുതുവത്സരരാവ് ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളാണ്. എന്നാൽ ഞങ്ങൾ ആരോഗ്യപ്രവർത്തകരെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് എമർജൻസി മെഡിസിനിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും മറ്റു സ്റ്റാഫുകൾക്കും ന്യൂ ഇയർ, ആഘോഷത്തിന്റെ മാത്രമല്ല ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ പ്രവചനാതീതമായ ഒരു യാത്ര കൂടിയാണ്. ഒരു വശത്തു കൃത്യം 12 മണിക്ക് കേക്ക് മുറിച്ച് പുതുവർഷത്തെ വരവേൽക്കാൻ തയാറായി നിൽക്കുമ്പോൾ, മറുവശത്തു അനിശ്ചിതത്വത്തിന്റെ നിമിഷങ്ങൾ കൂടിയാണ്. പുതുവർഷത്തിന്റെ വരവും കാത്ത് ആളുകൾ ഒത്തുകൂടുമ്പോൾ ചിലപ്പോഴെങ്കിലും ആഘോഷങ്ങൾ വളരെ പെട്ടെന്ന് അത്യാഹിതങ്ങൾക്ക് വഴിമാറാറുണ്ട്. […]

പുതുവര്‍ഷത്തില്‍ ഉപേക്ഷിക്കാം ഈ പത്ത് ശീലങ്ങള്‍

മറ്റൊരു പുതുവര്‍ഷംകൂടി പുലരുകയാണ്. ഈ വര്‍ഷം നമുക്ക് ചില കാര്യങ്ങള്‍ തീരുമാനിച്ചാലോ? ചില പുതിയ ശീലങ്ങള്‍ തുടങ്ങാം, ആരോഗ്യത്തിന് ദോഷകരമായത് ഒഴിവാക്കുകയും ചെയ്യാം. ഇവ ഉപേക്ഷിക്കാം അമിതമായ അന്നജം. ഉദാസീനമായ ജീവിതശൈലി. അമിതവണ്ണം. മദ്യപാനം, പുകയില പോലുള്ള ലഹരി ഉപയോഗം തീര്‍ത്തും വേണ്ട. വെള്ളം കുടിക്കാന്‍ മറക്കുന്ന സ്വഭാവം. രാത്രിവൈകിയുള്ള ഭക്ഷണം. കലോറി കൂടിയ അത്താഴം. ഉറക്കക്കുറവ്. മാനസികസമ്മര്‍ദം. അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര സിറപ്പ് എന്നിവ അടങ്ങിയ പ്രൊസസ്ഡ് ഭക്ഷണം അമിതമായി ഉപയോഗിക്കുന്നത്. അനാവശ്യമായി മരുന്നുകഴിക്കുന്ന ശീലം. […]

അച്ഛൻ പറയുന്നതുകൊണ്ട് കൂടുതലൊന്നും ചോദിക്കേണ്ട എന്നുള്ള അടിച്ചമര്‍ത്തല്‍ വേണ്ട, അമിതകരുതലും വേണ്ട- എങ്ങനെ വേണം ശരിയായ പേരന്റിങ് ?

കുട്ടികൾ തെറ്റു ചെയ്‌താൽ എന്ത് ചെയ്യണം, എങ്ങനെ തിരുത്തണം, അവർ ആവശ്യപ്പെടുന്നതൊക്കെ വാങ്ങിച്ചു കൊടുക്കണോ? കൊടുത്തില്ലെങ്കിലുള്ള പ്രത്യാഘാതങ്ങൾ, സെൽഫോൺ ഉപയോഗം, ഓൺലൈൻ ക്ളാസുകൾ, ഹൈബ്രിഡ് ക്ളാസുകൾ – ഇവയൊക്കെ ഇന്നത്തെ പാരന്റ്സ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. നമ്മുടെ കുട്ടികളെ നല്ലവരായി വളർത്തുന്നതിനുള്ള അടിസ്ഥാനശിലകൾ ഏതൊക്കെയാണ് എന്നതിലേക്ക് ഒന്ന് എത്തിനോക്കാം. 1. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക. അച്ഛനമ്മമാരുടെ വാക്കുകൾ മാത്രമല്ല, അവരുടെ നോട്ടവും ശബ്ദവും ബോഡി ലാംഗ്വേജുമോക്കെ കുട്ടികൾ ഒരു സ്പോഞ്ച് പോലെ ഒപ്പിയെടുക്കും. നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും ഒക്കെ […]

തൊട്ടാൽ പൊടിയുന്ന അസ്ഥികൾക്ക് ബലം കൂട്ടാൻ ടെലിസ്കോപിക് നെയിൽ ടെക്നിക്: അപൂർവശസ്ത്രക്രിയയെക്കുറിച്ചറിയാം

ഒാസ്റ്റിയോജനസിസ് ഇംപെർഫക്റ്റ എന്ന അസ്ഥി പൊട്ടുന്ന ജനിതകരോഗം ബാധിച്ച നാലു വയസ്സുള്ള കുട്ടിയിൽ ടെലിസ്കോപിക് നെയിൽ ടെക്നിക് എന്ന നൂതന ടെക്നോളജി ഉപയോഗിച്ച് ഒടിവുകൾ തടയുന്നതിനും അസ്ഥിബലം കൂട്ടുന്നതിനുമായുള്ള അപൂർവമായ സർജറി നടത്തിയിരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ അസ്ഥിരോഗവിഭാഗം. ശരീരത്തിലെ എല്ലുകൾ വളരെ വേഗം പൊട്ടാനിടയാക്കുന്ന ഒരു ജനിതക രോഗാവസ്ഥയാണ് ഒാസ്റ്റിയോജെനസിസ് ഇംപെർഫക്റ്റ എന്നത്. ഈ രോഗം പല തരമുണ്ട്. സാധാരണ ആളുകളിൽ അസ്ഥി ഒടിവു വരുന്നതിൽ നിന്നും കുറച്ചു കൂടി പെട്ടെന്ന് ഒടിവു വരുന്ന മൈൽഡ് […]

പലപ്പോഴും സങ്കടം അമിതമായ ദേഷ്യമായി മാറുന്നു; മനസിനുണ്ടാകുന്ന താളപ്പിഴകള്‍ തിരിച്ചറിയാതെ പോകരുത്

പലരും മുന്‍വിധികളോടെ കൈകാര്യം ചെയ്യുന്ന ഒരു വിഷയമാണ് മാനസികാരോഗ്യം. നമ്മള്‍ ശാരീരിക ആരോഗ്യത്തിനു എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുവോ അത്ര തന്നെ പ്രാധാന്യം നല്‍കേണ്ട വിഷയമാണ് മാനസികാരോഗ്യവും. എന്നാല്‍ മാനസികാരോഗ്യത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായ അവബോധം പലര്‍ക്കുമില്ല. തങ്ങളുടെ പ്രശ്‌നങ്ങള്‍ സമയാസമയം കൃത്യമായി മനസിലാക്കാതിരിക്കുന്നതും അവ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തതും അവയെക്കുറിച്ചു വേണ്ട രീതിയില്‍ ആശയവിനിമയം നടത്തുവാന്‍ കഴിയാത്തതുമായ അവസ്ഥ പലപ്പോഴുമുണ്ടാകാറുണ്ട്. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്ത് കരുതും, തങ്ങളുടെ ഭാവിയെ ഇത് ബാധിക്കുമോ എന്നുള്ള […]

പക്ഷാഘാതത്തിന് പ്രായമില്ല, ദിവസം ഒരു സിഗരറ്റ് മതി കിടപ്പിലാക്കാൻ !

പക്ഷാഘാതം, പരാലിസിസ് അഥവാ സ്‌ട്രോക്ക്. ഇന്ത്യയിൽ ഒരു മിനിറ്റിൽ മൂന്ന് പേർക്ക് സംഭവിക്കുന്നു. ലോകമെമ്പാടും ഒന്നേകാൽ കോടി ജനങ്ങൾക്ക് ഓരോ വർഷവും പക്ഷാഘാതമുണ്ടാകുന്നെന്നാണ് കണക്ക്. ഏകദേശം ഒരു ലക്ഷത്തിൽ 145 പേർക്ക് കേരളത്തിൽ പക്ഷാഘാതം ഉണ്ടാകുന്നുണ്ട്. ലോക പക്ഷാഘാത സംഘടന (World Stroke Organisation) ഈ വർഷത്തെ മുദ്രാവാക്യമായി വിഭാവനം ചെയ്യുന്നത് ‘നമുക്കൊന്നായി പരമാവധി പക്ഷാഘാതത്തെ ചെറുക്കാം’ എന്നാണ്. എന്താണ് പക്ഷാഘാതം, നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണല്ലോ തലച്ചോറ്, ഇതിനുണ്ടാകുന്ന രക്തയോട്ടക്കുറവ് അല്ലെങ്കിൽ രക്തസ്രാവം ഇത് […]

പ്രമേഹം ഏതൊക്കെ തരം, രോ​ഗികൾ ഒഴിവാക്കേണ്ടത് എന്തൊക്കെ; അറിഞ്ഞിരിക്കാം

യബറ്റിസ് മെലിറ്റസ് ( diabetes mellitus), സാധാരണയായി പ്രമേഹം എന്നറിയപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്ന ഒരു ക്രോണിക് മെറ്റബോളിക് ഡിസോര്‍ഡര്‍ ആണിത്. ശരീരത്തിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴോ, ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിക്കാനാകാതെ വരുമ്പോഴോ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. വിവിധ തരം പ്രമേഹങ്ങള്‍ 1. ടൈപ്പ് 1 പ്രമേഹം: കുട്ടികളിലും യുവാക്കളിലും ഈ തരത്തിലുള്ള പ്രമേഹം സാധാരണയായി കണ്ടുവരുന്നു. ഇതില്‍ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ പ്രതിരോധ സംവിധാനം […]

അമിതവണ്ണം = ഹൃദ്രോഗം

അമിതവണ്ണം കൊണ്ടുമാത്രം ധമനികളിൽ കൊഴുപ്പടിയുകയും നീർവീക്കം ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. ഹൃദയപേശിക്കേൽക്കുന്ന ഈ പ്രഹരങ്ങൾ ഹൃദയധമനീരോഗങ്ങളിലേക്കു നയിക്കാം. അതേ, ഉറപ്പിച്ചു പറയാം ‘അമിതവണ്ണം എന്നാൽ ഹൃദ്രോഗം തന്നെ…’ ഹൃദ്രോഗത്തിന് ഇടയാക്കുന്ന മറ്റ് ആപത്ഘടകങ്ങൾ ഒന്നും ഇല്ലാത്ത വ്യക്തികളിലും അമിതവണ്ണം കൊണ്ടു മാത്രം ഹൃദയധമനി രോഗങ്ങൾ വരാം. ഹൃദ്രോഗസാധ്യതയുടെ കാര്യത്തിൽ ആകെ വണ്ണത്തെക്കാൾ പ്രധാനം വയറിന്റെ ഭാഗത്തെ കൊഴുപ്പടിയലിനാണ്. വിസറൽ ഫാറ്റ് എന്ന ഈ കൊഴുപ്പ് വലിയ ആരോഗ്യഭീഷണിയാണ്. ഭക്ഷണനിയന്ത്രണം വഴി മാത്രം വണ്ണം കുറയ്ക്കുന്നത് സ്ഥായിയാകില്ല. വ്യായാമവും […]

പൊള്ളൽസംഭവിച്ചാൽ

ശരീരത്തിന്റെ എത്ര ശതമാനം ഭാഗത്തെ ബാധിച്ചിട്ടുണ്ട് എന്നതിന് അനുസരിച്ചാണ് പൊള്ളലിന്റെ തീവ്രത കണക്കാക്കുന്നത്. 20 ശതമാനത്തിൽ കൂടുതൽ ഉള്ള പൊള്ളലുകൾ ഗുരുതരമാണ്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഗാർഹിക അത്യാഹിതങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നാണ് പൊള്ളൽ. പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങൾ മൂലമോ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായോ പൊള്ളൽ ഉണ്ടാകാം. ഗ്യാസ്, മണ്ണെണ്ണ, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ, അടുപ്പിൽ നിന്നോ വിളക്കിൽ നിന്നോ പടരുന്ന തീനാളം, തിളപ്പിച്ച വെള്ളം, നീരാവി, ഇടിമിന്നൽ, ഇലക്ട്രിക് ഷോക്ക് ഇവയെല്ലാം പൊള്ളലിന് കാരണമാകാം. ശരീരത്തിന്റെ എത്ര […]

റോഡപകടം : പരിക്കേറ്റവരെ രക്ഷിക്കുമ്പോൾ

അപകടത്തിൽപ്പെട്ടവരെ എങ്ങനെ ശരിയായ രീതിയിൽ ആശുപത്രിയിലേക്കു മാറ്റണമെന്നത് അറിഞ്ഞിരിക്കണം. ജീവൻ രക്ഷിക്കുന്നതിൽ അത് നിർണായകമായ കാര്യമാണ് എ. ഐ. ക്യാമറയുടെ വരവോടെ, റോഡുസുരക്ഷയെക്കുറിച്ചും റോഡപകടങ്ങളെക്കുറിച്ചുമെല്ലാം ചർച്ചകൾ നടക്കുന്ന സമയമാണല്ലോ ഇപ്പോൾ. മെച്ചപ്പെട്ട റോഡുകളോ നല്ല റോഡ് സംസ്കാരമോ ഇല്ലാത്തതു കൊണ്ടു തന്നെ ഓരോദിവസവും നിരവധി അപകടങ്ങളാണ് റോഡുകളിൽ നടക്കുന്നത്. നാലായിരത്തിലധികം ജീവനുകളാണ് കഴിഞ്ഞവർഷം കേരളത്തിലെ റോഡുകളിൽ പൊലിഞ്ഞത്. പരിക്കേറ്റവർ അതിന്റെ എത്രയോ മടങ്ങ് കൂടുതലാണ്. ശരിയായ സമയത്ത് കൃത്യമായ പ്രാഥമിക ശുശ്രൂഷ ലഭിക്കുകയാണെങ്കിൽ ഇവരിൽ ചിലരുടെയെങ്കിലും പിന്നീടുള്ള […]

ഇലക്ട്രിക് ഷോക്ക്

വൈദ്യുതി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും പലപ്പോഴും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിലൂടെ അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇലക്ട്രിക് ഷോക്ക്, അല്ലെങ്കിൽ വൈദ്യുതാഘാതം മൂലം മൂന്ന് തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം, പൊള്ളൽ, ഷോക്കേറ്റ് തെറിച്ചു വീഴുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ. ഇതിൽ ഏറ്റവും ഗുരുതരവും പെട്ടെന്നുള്ള മരണത്തിനുള്ള കാരണവുമാണ് ഹൃദയസ്തംഭനം. ഷോക്കേറ്റ വ്യക്തിക്ക് പ്രഥമശുശ്രൂഷ നൽകുന്നതിന് മുൻപ് ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യം വൈദ്യുതബന്ധം വിച്ഛേദിക്കുക എന്നതാണ്. ഇനി വൈദ്യുതബന്ധം വിച്ഛേദിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈദ്യുതിയുടെ ചാലകമല്ലാത്ത ഉണങ്ങിയ […]

Translate »