ദൈവത്തിനു നന്ദി
- പി സുനിൽകുമാർ, കണ്ണൂർ
- 16 July 2023
- Testimonials
ഒരു പുഴ ഒഴുകുന്ന പോലെ ശാന്തം. സ്വച്ച സുന്ദരം ആയിരുന്നു എന്റെ ജീവിതം. ബാങ്ക് ജോലിയല്ലേ,ഒരു ദോഷവും പറയാനില്ല.
അങ്ങനെ ഒടുവിൽ റിട്ടയർ ചെയ്യുന്നു.
എത്ര വർഷങ്ങൾ നടന്നു തീർത്തു. ബാങ്ക് ഒരു ലോകം തന്നെയായിരുന്നു. ജീവിതവും.68 വയസായി എനിക്ക്.
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ തിരു വല്ല ശാഖ യിലായിരുന്നു ആദ്യനിയമനം. 1977ൽ.അവിടന്നങ്ങോട്ട് പല ബ്രാഞ്ചുകളിൽ ജോലി നോക്കി. കോഴിക്കോട്ടും വളപട്ടണത്തും തളാപ്പിലും. ഒടുവിൽ കണ്ണൂർ ബ്രാഞ്ചിൽ നിന്നും അസിസ്റ്റന്റ് മാനേജരായി റിട്ട യർ ചെയ്തു.
കോളേജ് കാലത്തും മറ്റും പവർലിഫ്റ്റിംഗ് ചാമ്പ്യൻ ആയിരുന്നു.നല്ല അനുഭവങ്ങൾ. ബാങ്കിലും പുറത്തും നല്ല സുഹൃത്തുക്കൾ. വിശ്വാസം എപ്പോഴും കുടുബത്തോടൊപ്പം ഉണ്ടായിരുന്നു. പതിവായി ക്ഷേത്രങ്ങളിൽ പോയി.വർഷത്തിലൊരിക്കലുള്ള ശബരിമല തീർത്ഥാടനം ഒരിക്കലും മുടക്കിയില്ല.ഉള്ളിൽ ആത്മീയതയും ശാന്തിയും കൈകോർത്തിരുന്നു.
പക്ഷെ കഴിഞ്ഞ ജൂലൈ മാസം കാര്യങ്ങൾ തകിടം മറി ഞ്ഞു.ഒരുദിവസം രാവിലെ എണീറ്റപ്പോൾ സർവത്ര ശരീരവേദന കാലുവേദന, നടുവേദന. ഇടതു കൽമുട്ടിനു താഴെ വളവു പ്രത്യക്ഷപ്പെട്ടു.
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഓർത്തോ പീഡിക് സർജൻ ഡോ. രജനീഷിന്റെ സുഹൃത്ത് ദീപക് എന്റെ കസിൻ ആയിരുന്നു. അദ്ദേഹം വഴിയാണ് ഡോക്ടർ രജനീഷിനെ കാണുന്നത്.
വച്ചുകൊണ്ടിരുന്നാൽ രോഗം ഗുരുതരമാവുമെന്ന് ഡോക്ടർ രജനീഷ് പരിശോധനയ്ക്ക് ശേഷം പറഞ്ഞു. രണ്ടു കാൽ മുട്ടിനും പ്രശ്നം ഉണ്ടായിരുന്നു.
“സർജറി ചെയ്ത് പ്രശ്നം പരിഹരിക്കാം. പഴയതുപോലെ നടക്കാൻ കഴിയും”. ഡോക്ടർ എന്നെ ധൈര്യപെടുത്തി.ചെയ്തു അങ്ങനെ സർജറി ചെയ്തു ഇരു കൽമുട്ടുകളും മാറ്റി വയ്ക്കാൻ തീരുമാനമായി.ഡോ. റിനിഷ്, ഡോ. ധനേഷ്എന്നിവർ സർജറിയിൽ ഡോ.രജ നീഷിനൊപ്പം ഉണ്ടായിരുന്നു. ഫിസിയോതെറാപ്പി ചെയ്തത് സൗമ്യ ആണ്.ഇൻഷുറൻസ് ഉണ്ടായിരുന്നത് കൊണ്ട് അതും ആശ്വാസകരമായി.
ഫിസിയോ തെറാപ്പി ഇപ്പോഴും തുടരുന്നുണ്ട്. ഞാൻ കണ്ണൂർ ജ്യോതിസ് ഐ കെയർ സെന്ററിൽ ജോലിക്ക് പോയി തുടങ്ങി.
കഴിഞ്ഞ 25 വർഷമായി കാര്യമായ മുടക്കമില്ലാതെ ഞാൻ ശബരിമലയ്ക്ക് പോകുന്നുന്നുണ്ടായിരുന്നു. ഓരോ പ്രാവശ്യവും വൃതമെടുത്തു അയ്യപ്പനെ തൊഴുതു മട ങ്ങുന്നത് ഒരനുഭവം തന്നെയാണ്.ഓരോ പ്രാവശ്യം പോകുമ്പോഴും വീണ്ടും വരുമെന്ന് അ യ്യപ്പനോട്പറഞ്ഞാണ് മടക്കം
പക്ഷെ രോഗ ബാധയാൽ നേരെ നിൽക്കാൻ കഴിയണ്ടേ?പിന്നെങ്ങനെ ശബരി മലകയറും.
ഇത്തവണപതിവുപോലെ പോകാൻ കഴിഞ്ഞില്ല.ചികിത്സ കഴിഞ്ഞ് ഞാൻ വിശ്രമത്തിലായിരുന്നു.
മാർച്ച് മാസം ഉത്സവകാലത്ത് 10 ദിവസം നട തുറന്നിരിക്കും. തിരക്ക് കുറവും. നിലയ്ക്കൽ വരെയെങ്കിലും എത്തണമെന്ന് പ്രാർത്ഥിച്ചു. പതിവായി ഒപ്പം പോകുന്ന കണ്ണൂർ നിന്നുള്ള അഞ്ചു കൂട്ടുകാർ പേർ കൂടെ വന്നു.
സാധാരണ ഗതിയിൽ നിലയ്ക്കൽ ഇറങ്ങി ബസ് കയറി പോണം. പക്ഷെ എന്റെ പ്രശ്നം തിരിച്ചറിഞ്ഞു പമ്പ വരെ കാറിൽ പോവാൻ പോലിസ് അനുവദിച്ചു.
അവിടെ ഫോറെസ്റ്റ് ഗസ്റ്റ് ഹൌസിൽ താമസിച്ചു. പിറ്റേന്ന് രാവിലെ ഗണപതിയമ്പലം വഴി സ്വാമി അയ്യപ്പൻ റോഡിലൂടെ രണ്ടു മണിക്കൂർ നടന്നു. അയ്യപ്പനെ തൊഴാൻ .ഒന്നര മിനുട്ട് സമയം ലാവിഷ് ആയി കിട്ടി. അതെനിക്ക് ഒരു ആത്മനിർവൃതി തന്നെ ആയിരുന്നു.അതുകൊണ്ട് തന്നെ മാർച്ച് 31ന്റെ പുലരിയിലെ ശബരിമല ദർശനം എനിക്ക് മറക്കാനാവില്ല.ഇപ്പോഴും മനസിൽ അതിന്റെ ശരണം വിളികൾ മുഴങ്ങുന്നു.
പഴയ ശബരിമല ദർശനങ്ങൾ ഞാൻ ഓർത്തു.മുമ്പ് തൊഴുമ്പോഴൊക്കെ വലിയ തള്ളായിരിക്കും. ഒരു നോക്ക് തൊഴാം. അത്ര തന്നെ.
ഇതൊരു അനുഗ്രഹമായി ഞാൻ കരുതുന്നു. വൈദ്യശാസ്ത്രത്തിനും ദൈവത്തിനും നന്ദി. അടുത്ത വർഷവും അയ്യപ്പനെ കാണാൻ കഴിയണേ എന്ന് ഉള്ളാലെ പ്രാർത്ഥിച്ചുപോവുന്നു.
Share Us: