ശ്വാസകോശത്തെ കാക്കാം!
- Dr. Nandini V. MD, DTCD, DNB
- 30 December 2023
- Pulmonology
ശ്വാസകോശരോഗങ്ങൾ വരാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നോക്കാം. കുട്ടികളിൽ കണ്ടു വരുന്ന ശ്വാസകോശരോഗങ്ങളാണ് അലർജി, ശ്വാസംമുട്ടൽ, ആസ്ത്മ എന്നിവ. രാവിലെ എഴുന്നേൽക്കുമ്പോഴുണ്ടാകുന്ന തുമ്മൽ. പൊടി/ തണുപ്പ് തട്ടുമ്പോഴുണ്ടാകുന്ന തുമ്മൽ, രാത്രിയിലെ ചുമ, കുറുകൽ (wheesing) എന്നിവ ഇത്തരം അലർജിയുടെ ലക്ഷണങ്ങളാവാം. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം അലർജി യുള്ളവരിൽ പ്രശ്‌നങ്ങളുണ്ടാക്കും കൂടാതെ പുകവ ലിയ്ക്കുമ്പോഴുള്ള പുക, പൂമ്പൊടി, വാഹനങ്ങളുടെ പുക, ലെയ്സ് പോലുള്ള ചിപ്‌സുകളിൽ ചേർക്കുന്ന ഫ്ളേവേഴ്സ‌്, ചോക്കുപൊടി, കമ്പിളി, ചില വസ്ത്രങ്ങൾ, പാരമ്പര്യം എന്നിങ്ങനെ പലതും കുട്ടികളിലെ അലർജിക്ക് കാരണമാകാം […]