ശ്വാസകോശത്തിൽ നിന്നും കല്ലുകൾ നീക്കം ചെയ്തു
- Admin
- 15 September 2023
- Testimonials
ബേബി മെമോറിയൽ ആശുപത്രിയിൽ നുമോണിയ ബാധിച്ചു ഗുരുതര നിലയിൽ പ്രവേശിപ്പിച്ച യുവതിയുടെ ശ്വാസകോശത്തിൽ നിന്നും കല്ലുകൾ നീക്കം ചെയ്തു. രണ്ടര മണക്കൂറോളം നീണ്ടു നിന്ന അതിസങ്കീർണമായ ബ്രോങ്കോ സ്കോപി യിലൂടെയാണ് ഒന്നര സെൻ്റിമീറ്റർ വീതം വലിപ്പമുള്ള കല്ലുകൾ പുറത്തെടുത്തത്. കല്ലുകൾ മൂലം ഇരു ശ്വാസനാളങ്ങളും അടഞ്ഞു കടുത്ത ന്യുമോണിയ ബാധിച്ചതിനാൽ യുവതി വെൻ്റിലേറ്റർ സഹായത്തിലയിരുന്നു.യുവതിക്ക് കല്ലുകൾ വായിലിടുന്ന സ്വഭാവം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. കല്ലുകൾ നീക്കം ചെയ്തതോടെ ആരോഗ്യനില മെച്ചപ്പെട്ട രോഗിയെ വെൻ്റിലേറ്റർ സഹായത്തിൽ നിന്നും മാറ്റി. […]
ഒമാനി ബാലികയ്ക്ക് അമ്മയുടെ വൃക്ക. ബേബിമെമ്മോറിയലിൽസങ്കീർണമായ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ വിജയകരം.
- 15 September 2023
- Testimonials
ഒമാൻ ദമ്പതികളുടെ മകളായ ഷ്രോക് ആദിൽ മൊഹമ്മദ് സെയ്ദ് അൽ അംറി (ഒൻപതു വയസ്) ജന്മനാ വൃക്കരോഗിയായിരുന്നു. വർഷങ്ങളോളമായി കുട്ടിയുടെ ആരോഗ്യം നിലനിർത്തിയിരുന്നത് ആഴ്ചയിൽ മൂന്ന് തവണ എന്ന തോതിൽ ഡയാലിസിസിലൂടെ ആയിരുന്നു. കുട്ടി വളർന്നു പ്രായം തികഞ്ഞപ്പോൾ അസുഖത്തിന്റെ ശാശ്വതപരിഹാരമായ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ എത്രയും വേഗം ചെയ്യേണ്ടതുണ്ട് എന്ന് ഒമാനിലെ ഡോക്ടർമാർ നിർദേശിച്ചതോടെയാണ് മകൾക്കു തന്റെ വൃക്ക നൽകുവാൻ നാൽപത്തൊന്നുകാരിയായ അമ്മ തയാറായത്.(നാലുവർഷം മുൻപ് അവളുടെ സഹോദരിക്ക് അച്ഛന്റെ കിഡ്നി ട്രാൻസ്പ്ലാന്റ് വഴി […]
ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ
- അനു സോളമൻ
- 22 July 2023
- Testimonials
ഒരു ഛർദി തന്നെ മരണത്തിന്റെ പടിവാതിൽക്കൽ എത്തിച്ചുവെന്ന് സുരേഷിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. അസാധാരണമായ ചികിത്സാനുഭവങ്ങൾ പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ഈ വയനാട്ടുകാരൻ.. വയനാട്: സുൽത്താൻ ബത്തേരിയിലെ കല്ലൂരിൽ നിന്ന് നൂറ് കിലോമീറ്ററിലേറെ ദൂരമുണ്ട് കോഴിക്കോട്ടേക്ക്. മുത്തങ്ങ വന്യജീവി സങ്കേതത്തിനടുത്തുള്ള വീട്ടിൽനിന്ന് താമരശ്ശേരി ചുരവും പിന്നിട്ട് ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലെത്തിക്കുമ്പോൾ മരണത്തി നും ജീവിതത്തിനുമിടയി ലെ അനിശ്ചിതത്വത്തിലായിരുന്നു സുരേഷ്. അത്വപൂർവ്വമായ ഒരു രോഗാവസ്ഥയിൽ നിന്ന് ഡോക്ടർമാർ പതുക്ക പതുക്കെ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഒരു ഛർദി, മരണത്തിന്റെ […]
ദൈവത്തിനു നന്ദി
- പി സുനിൽകുമാർ, കണ്ണൂർ
- 16 July 2023
- Testimonials
ഒരു പുഴ ഒഴുകുന്ന പോലെ ശാന്തം. സ്വച്ച സുന്ദരം ആയിരുന്നു എന്റെ ജീവിതം. ബാങ്ക് ജോലിയല്ലേ,ഒരു ദോഷവും പറയാനില്ല.അങ്ങനെ ഒടുവിൽ റിട്ടയർ ചെയ്യുന്നു.എത്ര വർഷങ്ങൾ നടന്നു തീർത്തു. ബാങ്ക് ഒരു ലോകം തന്നെയായിരുന്നു. ജീവിതവും.68 വയസായി എനിക്ക്.ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ തിരു വല്ല ശാഖ യിലായിരുന്നു ആദ്യനിയമനം. 1977ൽ.അവിടന്നങ്ങോട്ട് പല ബ്രാഞ്ചുകളിൽ ജോലി നോക്കി. കോഴിക്കോട്ടും വളപട്ടണത്തും തളാപ്പിലും. ഒടുവിൽ കണ്ണൂർ ബ്രാഞ്ചിൽ നിന്നും അസിസ്റ്റന്റ് മാനേജരായി റിട്ട യർ ചെയ്തു.കോളേജ് കാലത്തും മറ്റും പവർലിഫ്റ്റിംഗ് ചാമ്പ്യൻ […]