Second allotment details of Allied Medical courses – joined and not reported candidates. Joined Candidates, Not Reported Candidates
The second allotment list of nursing courses has been published. B.Sc Nursing, P.B.B.Sc Nursing
Modified BScN rank list as per direction of Admission Supervisory Committe. View Rank List
The second allotment for Allied Medical courses has been published View allotment
പുതുവര്‍ഷത്തില്‍ ഉപേക്ഷിക്കാം ഈ പത്ത് ശീലങ്ങള്‍
- Dr. Abdul Latheef A G MBBS, MD ( Gen.Med.)
- 30 December 2023
- Community Awareness
മറ്റൊരു പുതുവര്‍ഷംകൂടി പുലരുകയാണ്. ഈ വര്‍ഷം നമുക്ക് ചില കാര്യങ്ങള്‍ തീരുമാനിച്ചാലോ? ചില പുതിയ ശീലങ്ങള്‍ തുടങ്ങാം, ആരോഗ്യത്തിന് ദോഷകരമായത് ഒഴിവാക്കുകയും ചെയ്യാം.
ഇവ ഉപേക്ഷിക്കാം
- അമിതമായ അന്നജം.
- ഉദാസീനമായ ജീവിതശൈലി.
- അമിതവണ്ണം. മദ്യപാനം,
- പുകയില പോലുള്ള ലഹരി ഉപയോഗം തീര്‍ത്തും വേണ്ട.
- വെള്ളം കുടിക്കാന്‍ മറക്കുന്ന സ്വഭാവം.
- രാത്രിവൈകിയുള്ള ഭക്ഷണം.
- കലോറി കൂടിയ അത്താഴം.
- ഉറക്കക്കുറവ്.
- മാനസികസമ്മര്‍ദം.
- അനാരോഗ്യകരമായ കൊഴുപ്പുകള്‍,
- പഞ്ചസാര സിറപ്പ് എന്നിവ അടങ്ങിയ പ്രൊസസ്ഡ് ഭക്ഷണം അമിതമായി ഉപയോഗിക്കുന്നത്.
- അനാവശ്യമായി മരുന്നുകഴിക്കുന്ന ശീലം.
ശീലിക്കാം ഇക്കാര്യങ്ങള്‍
- ഉറങ്ങാം കുറഞ്ഞത് ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെ.
- വ്യായാമം നിര്‍ബന്ധം. രാവിലെയോ വൈകിട്ടോ കുറഞ്ഞത് 30 മിനിറ്റ്. ആഴ്ചയില്‍ ആറ് ദിവസമെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലത്.
- രാവിലെ വെറും വയറ്റില്‍ തുടങ്ങി, കിടക്കുന്നത് വരെ കുറഞ്ഞത് രണ്ടരലിറ്ററെങ്കിലും ശുദ്ധജലം കുടിക്കണം.
- ഭാരം ബി.എം.ഐ.ചാര്‍ട്ട് പ്രകാരം കുറച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തുക.
- ആഹാരത്തില്‍ അമിതകലോറിയുള്ള വിഭവങ്ങള്‍ കുറയ്ക്കാം.
- കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ അല്ലാത്ത കലോറികുറഞ്ഞ പച്ചക്കറികള്‍ വേവിച്ചും അല്ലാതെയും കഴിക്കാം.
- പ്രോട്ടീന്‍ അടങ്ങിയ ആഹാരം മൂന്നുനേരവും കഴിക്കാന്‍ ശ്രമിക്കാം.
- ഉച്ചമയക്കം കഴിയുന്നതും ഒഴിവാക്കുക.
- അമിതമായി ടെന്‍ഷന്‍ വേണ്ട. മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിക്കാം
- നിങ്ങളുടെ കുടുംബഡോക്ടറെ ഇടയ്ക്ക് കാണുക. ജീവിത ശൈലീരോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അതു തടയാനുള്ള വഴികള്‍ തേടുക.

Dr. Abdul Latheef AG is a healthcare physician with extensive knowledge of community medical diagnostics and patient care services, in various settings including inpatient and outpatient clinics. He is having a strong understanding of current principles, methods and procedures for the delivery of medical evaluation, diagnosis and treatment. He has special interest in prevention and treatment of lifestyle diseases.
Share Us: